എന്റെ ഹജ്ജ് യാത്ര ഡോ. മുഹ് യുദ്ധീന്‍ ആലുവായ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും 1997 ല്‍ ഞാന്‍ മദീനാ യൂനിവേഴ്സിറ്റിയില്‍ അധ്യാപകനായി എത്തി. ആ വര്‍ഷം തന്നെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചു. ഹജ്ജും ഉംറയും നിര്‍വഹിക്കുക ഇസ്്ലാമിക ചരിത്രത്തിന്റെ വിപ്ളവാത്മകമായ സ്്മരണകള്‍ വിളിച്ചറിയിക്കുന്ന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. ആ യാത്ര അനുവാചകരുമായി പങ്ക് വെക്കാന്‍ എനിക്ക് അവസരം നല്‍കിയതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്. മദീനയില്‍ നിന്നാണ് …
കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം
കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം മുസ് ലിം ചരിത്രത്തിലും ഇന്തോ-അറബ് ഭൂഖണ്ഡങ്ങളുടെ ചരിത്രത്തിലും കേരളത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുകയാണ് ഈ ലേഖനോദ്ദേശ്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി മുസ് ലിംകള്‍ വന്നിറങ്ങിയത് കേരളത്തിലാണെന്നും കേരളത്തിന്റെ പൗരാണിക തലസ്ഥാനവും തുറമുഖവുമായ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ചേരമാന്‍ പെരുമാള്‍ പള്ളി’ യാണ് ഉപഭൂഖണ്ഡത്തിലെ പ്രഥമ മസ്ജിദെന്നും ചരിത്രം രേഖപ്പെടുത്തുന്നു. പ്രസ്തുത മസ്ജിദ് ചേരമാന്‍ പെരുമാള്‍ രാജാവ് നല്കിയ സ്ഥലത്ത് ഹിജ്റ 5ാം വര്‍ഷം (അതായത് …
Continue reading “കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം”
മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം
മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം മിതത്വം മുഴുജീവിതത്തിലും ആവശ്യമാണ്. ആരാധനയില്‍ പോലും ! ആരാധനയുടെ പേരില്‍ സ്വദേഹത്തെ താങ്ങാനാവാത്ത ഭാരം വഹിപ്പിച്ച് പീഡിപ്പിക്കാനോ ആത്മനാശകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ മുസ്്ലിമിന്ന് അനുവാദമില്ല. അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് പോലും ഭൂഷണമല്ല. ആത്മീയ വളര്‍ച്ച നേടുന്നതിന് ഇത്തരം മാര്‍ഗങ്ങളൊന്നും ഇസ് ലാം അംഗീകരിച്ചിട്ടുമില്ല. അതിന് ഋജുവായ ഒരു മാര്‍ഗമുണ്ട് – ‘മിതത്വം’. ദൈവത്തെ ഭയപ്പെടുകയും അവന്റെ കല്പനകള് പിന്‍പറ്റുകയും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയുമാണ് ആത്മീയ വളര്‍ച്ചക്കുള്ള മാര്‍ഗം …
Continue reading “മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം”
ഹിജ്റയുടെ സന്ദേശം
ഹിജ്റയുടെ സന്ദേശം ഓരോ വര്‍ഷവും മുഹര്‍റം മാസം മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ പാവനസ്മരണകളുണര്‍ത്തിക്കൊണ്ടാണ് കടന്നുവരുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഹിജ്റ (മദീനാ പലായനം)യത്രെ അത്. പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ആശയപ്രചാരണത്തില്‍നിന്ന് ആ ആശയങ്ങള്‍ക്കനുരൂപമായി, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇസ്്ലാമിക സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രഥമ ചുവടുവെപ്പായിരുന്നു ഹിജ്റ. ഈ മഹാ സംഭവം ഇസ് ലാമിക കലണ്ടറിന്റെ ആരംഭം ബിന്ദുവായി ഗണിക്കപ്പെട്ടത് സ്വാഭാവികം മാത്രം. ഹിജ്റയുടെ വിവക്ഷ ‘ഹിജ്റ’ എന്ന അറബി പദത്തിന് ‘ ഒഴിവാക്കി’ …
ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ
ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ സാധാരണ പഠന ക്ലാസ്സുകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജുമുഅ ഖുത്വ് ബ. അതിന്റെ രൂപ ഭാവങ്ങള്‍, അതില്‍ പാലിക്കേണ്ട നിബന്ധനകള്‍, ഭയഭക്തി, ശാന്തത, പ്രതിഫല കാംക്ഷ- എല്ലാറ്റിനും മറ്റുള്ള പ്രസംഗങ്ങളില്‍ നിന്നും അത് വ്യത്യസ്തമായി നില്ക്കുന്നു. ദുഹ്റിന്റെ നാല് റകഅത്തുകളില്‍ രണ്ടെണ്ണത്തിന്റെ സ്ഥാനം അലങ്കരിക്കുന്നത് ഖുത്വ് ബയാണ്. ഖുത്വ് ബയുടെ ആദ്യ ഭാഗം തഖ് വ കൊണ്ട് വസിയ്യത്ത് (സദുപദേശം) ആകയാല്‍ അത് ശ്രോതാക്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകേണ്ടതാണ്. നമസ്കാരത്തിന് …
Continue reading “ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ”